ഇന്നലെ വൈകുന്നേരം പട്ടാമ്പി നഗരത്തെ ഞെട്ടിച്ചു കൊണ്ട് ഒരു ആത്മഹത്യ ശ്രമം നടന്നു . പട്ടാമ്പി പാലത്തിന് മുകളില്‍ നിന്ന് ഭാരത പുഴയിലേക്ക് ചാടി ആത്മഹത്യ ചെയ്യാന്‍ നില്‍ക്കുന്ന നാല്‍പത് വയസോളം തോന്നിക്കുന്ന ഒരു മദ്ധ്യവയസ്ക്കന്‍.
ലൈവ് ആയി ഒരു ആത്മഹത്യ കാണാന്‍ ഓടി കൂടിയവര്‍ക്ക് ഇടയിലൂടെ ഞാനും പോയി നോക്കി, വണ്ടികളും, ആളുകളെയും കൊണ്ട് പട്ടാമ്പി - ഗുരുവായൂര്‍ റോഡ് മുഴുവന്‍ ബ്ലോക്ക ആയി കിടക്കുന്നു. Acv യും, Pcv യും, ലൈവായി കാര്യങ്ങള്‍ പകര്‍ത്താന്‍ ക്യാമറ കണ്ണുകള്‍ തുറന്നു പിടിച്ച് നില്‍പ്പുണ്ട്, എന്തിനേറെ അടുത്ത ഗ്രാമങ്ങളില്‍ നിന്ന്‍ പോലും വിവരം അറിഞ്ഞ് ആളുകള്‍ വന്നുകൊണ്ടിരിക്കുന്നു, ഒരുത്തന്‍ ചാകുന്നത് കാണാന്‍ എന്താണ് ആളുകള്‍ക്ക് ഇത്ര ആവേശം എന്ന് മനസിലാകുന്നില്ല.
പോലീസും, യുണിയന്‍കാരും കൂടി അയാളെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്, വെള്ള മുണ്ടും, വെള്ള ഷര്‍ട്ടും ധരിച്ച ആ മാന്യന്‍ തന്‍റെ ഉടുമുണ്ട് അഴിച്ച് കുരുക്കുണ്ടാക്കി കഴുത്തില്‍ ഇട്ടു, മുണ്ടിന്‍റെ മറ്റേ തല പാലത്തിന്‍റെ കൈവേരിയില്‍ കെട്ടിയിരിക്കുന്നു. ഞാന്‍ ഇപ്പോള്‍ ചാടും എന്ന് ഇടയ്ക്ക് ഇടയ്ക്ക് ഭീക്ഷണി പെടുത്തുന്നുണ്ട്, ചാടുന്നെങ്കില്‍ ചാടാടാ പുല്ലേ കൂടി നിന്നവരില്‍ ഒരുത്തന്‍ വിളിച്ചു പറയുന്നത് കേട്ടു, പോടാ പൂ...... മോനേ ആള്‍ ഫുള്‍ ഫോമില്‍ ആണെന്ന് ഒറ്റനോട്ടത്തില്‍ മനസിലാവും. അയാളെ നോക്കി ചിരിക്കുന്നവരേയും, കൂവി വിളിക്കുന്നവരേയും തെറികള്‍ കൊണ്ട് അഭിഷേകം നടത്തുന്നുണ്ട് അയാള്‍.
അവസാനം ക്ഷമ നശിച്ച സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കൂടി നിന്നവരെ എല്ലാം ലാത്തി വീശി ഓടിച്ചു. എന്നിട്ട് കുരിക്കിട്ട് നില്‍ക്കുന്നവനോട് കേറി വാടാ ഡാഷിന്‍റെ മോനേ എന്ന് പറഞ്ഞതും കണ്ണും, ചെവിയും പൊട്ടുന്ന നാല് മുട്ടന്‍ തെറി തിരിച്ച് സര്‍ക്കിളിനെ അയാളും വിളിച്ചു. സി.ഐ. ദേഷ്യത്തോടെ ലാത്തിയുമായി അയാള്‍ക്ക് നേരെ ഓടി അടുത്തതും അയാള്‍ പുഴയിലേക്ക് എടുത്തു ചാടി.
അയാള്‍ കുരുക്കില്‍ കിടന്നു പിടയുന്നത് കാണാന്‍ ആവേശത്തോടെ എത്തി നോക്കിയ ജനം കണ്ടത് പാലത്തിന്‍റെ കൈവേരി തകര്‍ത്ത് കൊണ്ട് അയാള്‍ വെള്ളത്തിലേക്ക് പതിക്കുന്നതാണ്. തൂങ്ങി മരിക്കാന്‍ തുനിഞ്ഞിറങ്ങിയവന്‍ മുങ്ങി മരിക്കുന്നതെങ്കിലും കാണാം എന്ന പ്രതീക്ഷയില്‍ വെള്ളത്തിലേക്ക് ഉറ്റുനോക്കുന്നവരുടെ കണക്ക്ക്കൂട്ടലുകള്‍ തെറ്റിച്ചു കൊണ്ട് അരക്കൊപ്പം വെള്ളത്തില്‍ നിന്ന് നനഞ്ഞ കോഴിയെ പോലെ അയാള്‍ എണീറ്റ് വരുന്നു എന്നിട്ട് കെ.കരുണാകരന്‍ സ്റ്റൈലില്‍ പാലത്തിന്‍റെ മുകളില്‍ നില്‍ക്കുന്നവരെ കൈ വീശി കൊണ്ട് ചിരിച്ചു കാണിച്ചു ഒപ്പം ഒരു ഡയലോഗും ആ മോനേ ഇങ്ങ് ഇറക്കി വിടടാ...
പോലീസുകാരെ പോലെ കണ്ടു നില്‍ക്കുന്നവര്‍ക്ക് ഒക്കെ മനസിലായി സര്‍ക്കിള്‍ ഏമാനേ ആണ് ആ വിളിച്ചത് എന്ന് രണ്ട് പോലീസുകാര്‍ ലാത്തിയും പൊക്കി പിടിച്ചു കൊണ്ട് അയാളുടെ പിറകെ ഓടി ഉടുമുണ്ട് ഇല്ലന്ന് ഓര്‍ക്കാതെ അയാളും ഓടടാ ഓട്ടം ഒരു ടോം ആന്‍ഡ് ജറി സ്റ്റൈലില്‍...
അവിടെ കൂടിയവരില്‍ ചിലര്‍ ഒരു കോമഡി പടം കണ്ട പോലെ ചിരിച്ച് ഉല്ലസിച്ച് മടങ്ങുബോള്‍ , ചില ആളുകള്‍ ഒരു ആത്മഹത്യ നേരില്‍ കാണാന്‍ കഴിയാത്ത ദുഖത്തില്‍ നിരാശരായും മടങ്ങുന്നു. അപ്പോള്‍ ഞാന്‍ ചിന്തിച്ചത് രണ്ട് കാര്യങ്ങളെ കുറിച്ചായിരുന്നു.
ഒന്ന് : ലോറിയും, ബസ്സും, പുഴയിലേക്ക് മറിയാതെ ഇടിച്ചു നില്‍ക്കാന്‍ എം.എല്‍.എ. ഫണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ ചിലവാക്കി ഈ അടുത്ത കാലത്ത് ഉണ്ടാക്കിയ കൈവേരിയാണ് ഒരാള്‍ തൂങ്ങിയപ്പോഴേക്കും പൊട്ടി വീണത്. കേരളത്തിലെ കോണ്ടാക്റ്റര്‍മാരേ നിങ്ങളെ നമിക്കാതെ വയ്യ ആദ്യമായി നിങ്ങള്‍ ഒരു ജീവന്‍ രക്ഷിച്ചു.
രണ്ട്: ഈ ആത്മഹത്യാ ശ്രമം കൊണ്ട് ഗുണം ഉണ്ടായത് ഭാരത പുഴയില്‍ നിന്ന് അനതികൃതമായി മണല്‍ എടുക്കുന്നവര്‍ക്ക് ആണ്. പാലത്തിന്‍റെ ചുവട്ടില്‍ നിന്ന് മാത്രം ഇതുവരെ മണല്‍ എടുത്തിട്ടുണ്ടായിരുന്നില്ല കാരണം അവിടെ വെള്ളം കൂടുതല്‍ ഉണ്ടെന്നായിരുന്നു പൊതുവേ ധാരണ എന്നാല്‍ ഇതോടെ ഭാരത പുഴയില്‍ ഒരിടത്തും പാലത്തിന്‍റെ ചുവട്ടില്‍ പോലും വെള്ളം ഇല്ല എന്നത് വെക്തമായി ഇനി നാളെ മുതല്‍ അവിടെ നിന്നും മണല്‍ കോരുന്നത് നമുക്ക് കാണേണ്ടി വരും തീര്‍ച്ച.

0 comments:
Post a Comment