കുറച്ച് കഴിഞ്ഞപ്പോള്‍ ആ പെണ്‍കുട്ടി എന്‍റെ അടുത്ത് വന്നു കൈ നീട്ടി കൊണ്ട് ഹലോ എന്ന് പറഞ്ഞു, ആ കൈല്‍ പിടിച്ചു കൊണ്ട് ഞാനും ഹലോ എന്ന് തിരിച്ച് പറഞ്ഞു പുഞ്ചിരിയോടെ അവള്‍ എന്നോട് ചോദിച്ചു എന്നെ മനസിലായില്ലേ ഷെബി നിനക്ക്..? ,
ചെറിയ ചമ്മലോടെ ഇല്ലാന്ന് തല ആട്ടുന്നതിന് മുന്നേ ഒന്ന് കൂടി തല പുകഞ്ഞ് ആലോചിച്ചു ഒരു പിടിയും കിട്ടുന്നില്ല. പെണ്‍കുട്ടികളെ ഒന്നും അത്ര പെട്ടന്ന് മറക്കാത്ത ആളാണ് ഞാന്‍, എന്‍റെ പരുങ്ങല്‍ കണ്ടിടട്ട് അവള്‍ടെ ചിരിക്ക് ശബ്ദം കൂടി കൂടി വന്നു. ഡാ ഞാന്‍ നസീമയാണ് സംശയം തീരാത്ത ഞാന്‍ ചോദിച്ചു “മൂങ്ങ” കോളേജിലെ അവളുടെ ഇരട്ട പേര് ആയിരുന്നു “മൂങ്ങ”, അവള്‍ വീണ്ടും ചിരിച്ചു.
ഞാന്‍ ഒന്നും മിണ്ടാതെ കുറച്ച് നേരം അവളെ തന്നെ നോക്കി ഇരുന്നു പോയി, ആരോടും ഒന്നും സംസാരിക്കാതെ രണ്ടാമത്തെ ബെഞ്ചില്‍ അവാസനം ഉറക്കം തൂങ്ങുന്ന പോലെ ഇരുന്നിരുന്ന മൂങ്ങ നസീമ ആണ് അവളന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. കല്യാണത്തിന് ശേഷം ആണ് ഈ മാറ്റം എല്ലാത്തിനും കാരണം അവളുടെ ഭര്‍ത്താവ് ആണ് എന്നൊക്കെ അവള്‍ വാ തോരാതെ സംസാരിച്ചു കൊണ്ടിരുന്നു.
ഹസ്സ് എന്ത് ചെയ്യുന്നു എന്ന് ചോദിച്ചപ്പോള്‍ ആണ് അടുത്തിരിക്കുന്ന ചെറുപ്പക്കാരനെ ചൂണ്ടി അവള്‍ പരിചയ പെടുത്തിയത് “അസ്ക്കര്‍” ദുബായില്‍ ആണ് സന്തോഷത്തോടെ അവന്‍റെ കൈല്‍ പിടിച്ച് കുലുക്കിയപ്പോള്‍ ഞാന്‍ മനസ്സില്‍ പറഞ്ഞു പോയി പോന്നു മോനെ നിന്നെ ഞാന്‍ സമ്മതിച്ചു ഇവളെ ഇത്രത്തോളം നീ മാറ്റിയില്ലേ ഗ്രറ്റ് മാന്‍ ...
നസീമയുടെ പഴയ മുഖവും പുതിയ മുഖവും മനസില്‍ മിന്നി മറയുബോള്‍ ആണ് ഫെബിന്‍ നെ കുറിച്ച് വീണ്ടും ഓര്‍ക്കുന്നത്,
ഫെബിന്‍ അവള്‍ ഒരു സംഭവമായിരുന്നു, ഒരു ഇടിവെട്ട് പെണ്ണ്, ആദ്യ ദിവസം കോളേജിലേക്ക് ആണ്‍ കുട്ടികള്‍ പോലും ഒരു ചെറിയ പേടിയോടെ വന്നപ്പോള്‍, ഒരു കൂസലുമില്ലാതെ കയറി വന്ന അവള്‍ മനപൂര്‍വം തന്‍റെ ദേഹത്ത് മുട്ടിയ ഫൈനല്‍ ഇയര്‍ന് പഠിക്കുന്ന ഒരു ചേട്ടായിയുടെ ചെകിടത്ത് ഒന്ന് പൊട്ടിച്ചാണ് ക്ലാസിലേക്ക് കയറിയത് തന്നെ.
പിന്നീട് എല്ലാവരോടും പെട്ടന്ന് കൂട്ടവുകയും വളരെ ജോളിയായി കോളേജിനെ ഇളക്കി മറിച്ച ഒരു പെണ്ണായിരുന്നു അവള്‍, ആണ്‍ കുട്ടികളെ പോലെ ഓടി വന്ന് തോളിലൂടെ കൈ ഇട്ട് തമാശകള്‍ പറഞ്ഞു ചിരിച്ചിരുന്ന അവളുടെ എന്നോടുള്ള സൗഹൃദം പലപ്പോഴും തെറ്റിദ്ധരിക്ക പെട്ടിരുന്നു. ഒന്നിനെയും വക വെക്കാത്ത അവളുടെ ആ പ്രകൃതം തെല്ലൊരു അസൂയയോടെ ഞാന്‍ നോക്കി നിന്നിട്ടുണ്ട്, ക്ലാസ് കഴിഞ്ഞിട്ടും സൗഹൃദം നിലനിര്‍ത്തിയ പെണ്‍കുട്ടികളില്‍ പ്രധാനി അവളായിരുന്നു, വീട്ടിലേക്ക് വിളിക്കും ഉമ്മയോടും, പെങ്ങമാരോടും, സംസാരിക്കും. എല്ലാവര്‍ക്കും അവളെ വലിയ കാര്യമായിരുന്നു. ഒരു ദിവസം അവള്‍ വിളിച്ചു പറഞ്ഞു അവളുടെ കല്യാണം ആണ് എന്ന് ഒരു എന്‍ജിനിയരേ ഭര്‍ത്താവായി കിട്ടിയ അവള്‍ ഭാഗ്യവതി എന്ന് എല്ലാവരും കരുതി. കല്യാണത്തിന് ആണ് അവളെ അവസാനമായി കാണുന്നത് കല്യാണത്തിന് ശേഷം അവളുടെ വീട്ടിലേക്ക് രണ്ടു മൂന്ന് തവണ ഞാന്‍ വിളിച്ചിരുന്നു, അവള്‍ ഇവിടെ ഇല്ല വന്നാല്‍ വിളിക്കാന്‍ പറയാം എന്നായിരുന്നു എപ്പോഴും മറുപടി, പിന്നീട് പലപ്പോഴും അവളെ കുറിച്ച് ഓര്‍ക്കാരുണ്ടെങ്കിലും പിന്നീട് ഒരിക്കലും അവളെ വിളിച്ചിട്ടില്ല.
മൂന്ന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം അവിചാരിതമായി ആണ് ഒറ്റപാലത്ത് വെച്ച് എന്‍റെ എതിരെ ഫുള്‍ കൈ ചൂരിദാറും മുഖ മക്കനയും ഇട്ട് വേഗത്തില്‍ നടന്ന് വരുന്ന ഫെബിയെ ഞാന്‍ വീണ്ടും കാണുന്നത്, ഇതെന്ത് വേഷം എന്ന് ചോദിക്കാന്‍ നിന്ന എന്നെ കണ്ട ഭാവം പോലും നടിക്കാതെ അവള്‍ നേരെ നടന്ന് പോയി.
ഇനി കണ്ടില്ലായിരിക്കുമോ, ഫെബി ഞാന്‍ ഉറക്കെ തന്നെ വിളിച്ചു തിരിഞ്ഞ് നോക്കുക കൂടി ചെയ്യാതെ അവള്‍ പോയി, എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നിന്ന ഞാന്‍ അവള്‍ ഓടി ഒരു കാറില്‍ കയറി പോകുന്നത് കണ്ടു .
ചില പെണ്‍കുട്ടികള്‍ അങ്ങിനെ ആണ് കല്യാണം കഴിഞ്ഞാല്‍ പിന്നെ പഴയത് എല്ലാം മറക്കും അങ്ങിനെ സമധാനിചെങ്കിലും അതൊരു നീറ്റലായി മനസ്സില്‍ അങ്ങിനെ തങ്ങി നിന്നു.
രണ്ടാഴ്ച കഴിഞ്ഞു കാണണം ഒരു ദിവസം മുകളില്‍ റൂമില്‍ ഇരുന്ന എന്നെ ഉമ്മ വിളിച്ചു പറഞ്ഞു ഡാ നിനക്ക് ഫോണ്‍ എനിക്കാരാ ലാന്‍ഡ് ഫോണില്‍ വിളിക്കാന്‍ മൊബൈല്‍ ഇനി സ്വിച്ച് ഓഫ് ആണോ എന്ന് നോക്കി അല്ലല്ലോ എന്തായാലും ചെന്ന് ഫോണ്‍ എടുത്തു ഹലോ അങ്ങേ തലക്കല്‍ നിന്ന് ഒന്നും കേള്‍ക്കുന്നില്ല ഹലോ ഹലോ ആരാ ഞാന്‍ വീണ്ടും വീണ്ടും ചോദിച്ചു ഒരു തേങ്ങല്‍ ആയിരുന്നു അതിന് മറുപടി ഞാന്‍ ശബ്ദം ഒന്ന് മയപെടുത്തി വീണ്ടും ചോദിച്ചു ആരാ..?, ഞാന്‍ ഫെബി ആണ് ദേഷ്യം സഹിക്കാന്‍ വയാതെ ഞാന്‍ കുറെ അങ്ങ് പറഞ്ഞു എല്ലാം കേട്ട് കഴിഞ്ഞ് അവള്‍ പറഞ്ഞു നിനക്ക് എന്‍റെ അവസ്ഥ അറിയില്ല ആ കാറില്‍ എന്‍റെ ഭര്‍ത്താവ് ഉണ്ടായിരുന്നു, അങ്ങേര്‍ക്ക് എന്ത് കണ്ടാലും സംശയം ആണ്. ഞാന്‍ ഇപ്പോള്‍ ഇങ്ങനെ ഒക്കെ അങ്ങ് ജീവിച്ചു പോകുന്നേ ഉള്ളു രണ്ടു തവണ ഞാന്‍ അയാളോട് തെറ്റി വീട്ടില്‍ വന്നു നിന്നതാണ് ഉപ്പന്റെയും ഉമ്മാന്റെയും സങ്കടം പറച്ചിലും അനിയത്തിയെ കുറിച്ചുള്ള വേവലാതിയും കാണുബോള്‍ എന്തായാലും വേണ്ടില്ല ജീവിതം ഇങ്ങനെ അങ്ങ് തീര്‍ക്കാം എന്ന് കരുതി നിന്നെ അന്ന് കണ്ടിട്ട് മിണ്ടാത്തത് കൊണ്ട് വല്യ സങ്കടം അതോണ്ട് വിളിച്ചതാ ഇനി ഞാന്‍ ഒരിക്കലും വിളിക്കില്ല, എന്നെയും വിളിക്കരുത്. ഫെബി എന്ന എന്‍റെ വിളി കേള്‍ക്കാന്‍ പോലും നില്‍ക്കാതെ അവള്‍ ഫോണ്‍ വെച്ചു. പിന്നീട് ഇത് വരെ ഞങ്ങള്‍ വിളിച്ചിട്ടില്ല കണ്ടിട്ടുമില്ല.
എല്ലാ സ്ത്രീകളുടെയും ഉന്നമനത്തിനും അധപതനതിനും പിന്നില്‍ ഒരു പുരുഷന്‍ ഉണ്ട് എന്നതാണ് സത്യം.

0 comments:
Post a Comment